കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയാണ് പിണറായി വിജയൻ പടിയിറങ്ങുന്നത്.
ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് പിണറായി വിജയൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് രാജി കെെമാറിയത്. കണ്ണൂരിലായിരുന്ന അദ്ദേഹം വൈകുന്നേരത്തോടെ രാജിക്കത്ത് രാജ്ഭവനിലെത്തിക്കുകയായിരുന്നു. അതേസമയം, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി പദവിയിൽ തുടരാൻ പിണറായി വിജയനോട് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment