Related News

കണ്ണൂർ പാനൂരിൽ സ്ഫോടനം; 11 വയസ്സുകാരന് ഗുരുതര പരിക്ക്

Janayugom
Developer Admin

കണ്ണൂർ പാനൂർ വടക്കേ പൊയിലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 11 വയസ് കാരന് ഗുരുതര പരിക്ക്. കല്ലുപറമ്പത്ത് സഫീറിന്റെ മകൻ മുഹമ്മദ് ഷഹദിനാണ് പരിക്കേറ്റത്. ഇടതുകൈക്ക് മാരകമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനോട് ചേർന്ന് കിണർ കുഴിക്കുന്നതിനായി മണ്ണെടുത്ത സ്ഥലത്ത് വെച്ചാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ രണ്ട് വിരലുകൾ അറ്റുപോയതായും പ്ലാസ്റ്റിക് സർജറി ആവശ്യമാണെന്നും ആശുപത്രി അധികൃതർ പറയുന്നു. 

കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിൽ പടക്കമാണോ അതോ മറ്റ് സ്ഫോടക വസ്തുക്കളാണോ എന്ന് പരിശോധിച്ചുവരികയാണ്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തും. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കിടെയാണോ ഈ അപകടം നടന്നതെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. പാനൂർ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലും സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സാഹചര്യത്തിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

Previous
‘ജാഗ്വാർ’ യുദ്ധവിമാനങ്ങൾ കളമൊഴിയുന്നു; പകരക്കാരനായി ‘സൂപ്പർ സുഖോയ്’
Next
ആഗോള കുടിയേറ്റത്തിൽ ഇന്ത്യക്കാര്‍ മുന്നില്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment