Related News

ഇന്ത്യൻ സിനിമയെ നടുക്കാൻ അറ്റ്‌ലീ-അല്ലു അർജുൻ സഖ്യം; ‘AA22 x A6’ നിഗൂഢ പോസ്റ്റർ പുറത്ത്

Janayugom
Developer Admin

ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐക്കൺ സ്റ്റാർ അല്ലു അർജുൻ — അറ്റ്‌ലി ചിത്രത്തിന്റെ ആദ്യ സൂചനകൾ പുറത്ത്. ‘AA22 x A6’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിഗൂഢതകൾ നിറഞ്ഞ അനൗൺസ്‌മെന്റ് പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രം സാങ്കേതിക തികവിലും കഥ പറച്ചിലിലും പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് സൂചന.

ഒരു അജ്ഞാത ജീവിയുടേതെന്ന് തോന്നിപ്പിക്കുന്ന, പരുക്കനും കരുത്തുറ്റതുമായ ഒരു കൈയുടെ ദൃശ്യമാണ് പോസ്റ്ററിലുള്ളത്. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതൊരു സൂപ്പർ ഹീറോ ചിത്രമാണോ അതോ അന്യഗ്രഹ ജീവികളെ ആസ്പദമാക്കിയുള്ള സയൻസ് ഫിക്ഷനാണോ എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ‘പുഷ്പ 2’ വിന് ശേഷം അല്ലു അർജുൻ അഭിനയിക്കുന്ന ചിത്രം എന്ന നിലയിലും ‘ജവാൻ’ എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്‌ലി ഒരുക്കുന്ന സിനിമ എന്ന നിലയിലും ആഗോള തലത്തിൽ തന്നെ ഇതിനോടകം ഈ പ്രോജക്റ്റ് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ആക്ഷൻ എന്റർടൈനറുകളിൽ ഒന്നായിരിക്കും ഇത്. ഹോളിവുഡിലെ വിഖ്യാത വിഎഫ്എക്സ് സ്റ്റുഡിയോകളായ ലോല വിഎഫ്എക്സ്, സ്പെക്ട്രൽ മോഷൻ, അയൺഹെഡ് സ്റ്റുഡിയോ തുടങ്ങിയവരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ‘അയൺമാൻ 2’, ‘ട്രാൻസ്‌ഫോർമേഴ്‌സ്’ തുടങ്ങിയ സിനിമകളുടെ വിഎഫ്എക്സ് സൂപ്പർവൈസർ ജയിംസ് മാഡിഗൻ, ആർട്ടിസ്റ്റിക് ഡയറക്ടർ മൈക് എലിസാൽഡെ എന്നിവർ സാങ്കേതിക വശങ്ങൾക്ക് നേതൃത്വം നൽകുന്നു എന്നത് ചിത്രത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

ആരാധകരുടെ ആവേശം വാനോളമുയർത്തിക്കൊണ്ട് അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ച് ഏപ്രിൽ 8 ബുധനാഴ്ച രാവിലെ 11 മണിക്ക് ചിത്രത്തിന്റെ ഔദ്യോഗിക പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിടും. രാജാ റാണി മുതൽ ജവാൻ വരെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത അറ്റ്‌ലിയുടെ ആറാമത്തെ ചിത്രവും അല്ലു അർജുന്റെ ഇരുപത്തിരണ്ടാമത്തെ ചിത്രവുമാണ് ഈ പാൻ‑ഇന്ത്യൻ സയൻസ് ഫിക്ഷൻ വിസ്മയം. 

Previous
കേരളത്തിലെ വോട്ടർമാരെ വിലകുറച്ച് കാണരുത്
Next
എലി കരണ്ടതോ പട്ടി കടിച്ചതോ? അക്ഷയ് കുമാറിന്റെ വസ്ത്രത്തിന് സമൂഹമാധ്യമത്തില്‍ ട്ര...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment