വയനാടിന് പിന്നാലെ തൃശൂരും കോണ്‍ഗ്രസ് വീട് നല്‍കാമെന്ന് തട്ടിപ്പുമായി രംഗത്ത് .ഇവിടെയും വഞ്ചനയുടെ കഥമാത്രമാണ് പറയാനുള്ളത്.വയനാട് മോഡല്‍ തട്ടിപ്പാണ് തൃശൂരും നടത്തിയത്. വയനാട് മോഡലിൽതൃശൂരിലും ആപ്പ് ഉപയോഗിച്ചാണ് പണപ്പിരിവ് നടത്തിയത്. വഞ്ചിച്ചതോ ഒരു കോണ്‍ഗ്രസ് കുടുംബത്തെ .തൃശ്ശൂർ മുരിയാടാണ് സംഭവം.വീട് വച്ച് നൽകാനെന്ന പേരിലാണ് വ്യാപക പണപ്പിരിവ് നടത്തിയത്.കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ വി കെ ബാലകൃഷ്ണന് വീട് വച്ച് നൽകാൻ വേണ്ടിയാണ് പണപ്പിരിവ് നടത്തിയത്.
2023ലാണ് ആപ്പ് ഉപയോഗിച്ച് ധനസമാഹരണം നടത്തിയത്. എന്നാൽ ഇന്നുവരെ വി കെ ബാലകൃഷ്ണന്റെ കുടുംബത്തിന് വീടുവെച്ച് നൽകുകയോ പണം കൈമാറുകയോ ചെയ്തിട്ടില്ല എന്നു പറയപ്പെടുന്നു. ബാലേട്ടന് ഒരു വീട് എന്നതായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. വലിയ പ്രചാരണം നടത്തിയാണ് പണം പിരിച്ചത്. ആപ്പിലൂടെ മാത്രം രണ്ടര ലക്ഷം രൂപ വരെ ലഭിച്ചതായി അറിവുണ്ടെന്ന് കുടുംബം പറയുന്നു.
അല്ലാതെ നേരിട്ടും നിരവധിപ്പേർ ധനസമാഹരണ കമ്മറ്റിക്ക് പണം നൽകിയിട്ടുണ്ട്.ആറുമാസം മുൻപ് ബാലകൃഷ്ണൻ മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ കാന്‍സര്‍ രോഗത്തെ തുടർന്ന് കിടപ്പിലാണ്. ഇതുവരെയും ഈ കുടുംബത്തെ സഹായിക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. ബാലകൃഷ്ണന്റെ കുടുംബം ഇപ്പോഴും കഴിയുന്നത് വാടകവീട്ടിലാണ്.വയനാട്ടിലെ സർവതും നഷ്ടപ്പെട്ട മനുഷ്യരുടെ പേരുപറഞ്ഞ് പണം പിരിച്ച് അവരെ ചതിച്ച കോൺഗ്രസ് തൃശൂരിൽ അവരുടെ തന്നെ നേതാവിന്റെ കുടുംബത്തെ തന്നെ വഞ്ചിച്ചിരിക്കുകയാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment