Related News

ചരിത്രം കുറിച്ചു ‘വാഴ 2’; വെറും ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബിൽ!

Janayugom
Developer Admin

മലയാള സിനിമയിൽ നവാഗതരെ മുൻനിർത്തി ഒരുക്കിയ ഒരു ചിത്രം ചരിത്രപരമായ വിജയക്കുതിപ്പ് തുടരുന്നു. നവാഗതനായ എസ്. സവിൻ സംവിധാനം ചെയ്ത ‘വാഴ 2- ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ റിലീസ് ചെയ്ത് ഏഴാം ദിവസം ആഗോള ബോക്‌സ് ഓഫിസിൽ 100 കോടി ക്ലബിൽ ഇടംപിടിച്ചു. ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളിൽ കലക്ഷൻ നേടി റെക്കോർഡിട്ട ചിത്രം നിലവിൽ 103.52 കോടി രൂപയാണ് ലോകമെമ്പാടു നിന്നുമായി സ്വന്തമാക്കിയത്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ഒരു സിനിമയ്ക്ക് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത് മലയാള സിനിമാ ചരിത്രത്തിൽ ഇതാദ്യമാണ്.

ഇന്ത്യയിൽ നിന്ന് മാത്രം 54.62 കോടി ഗ്രോസ് കലക്ഷൻ നേടിയ ചിത്രം വിദേശ വിപണിയിൽ നിന്ന് 48.90 കോടി രൂപയും വാരിക്കൂട്ടി. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ സൂപ്പർതാര ചിത്രങ്ങളെ വെല്ലുന്ന പ്രകടനമാണ് ‘വാഴ 2’ കാഴ്ചവെക്കുന്നത്. ഇൻസ്റ്റഗ്രാം റീൽസിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇവർക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അൽഫോൻസ് പുത്രൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

ഒരുപറ്റം ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രം ഹ്യൂമറും ഇമോഷണൽ ഡ്രാമയും സമന്വയിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്. കൗമാരക്കാരുടെ പ്രശ്നങ്ങൾ, സൗഹൃദം, പ്രണയം, വിദ്യാഭ്യാസ മേഖലയിലെ മാനസിക സമ്മർദ്ദങ്ങൾ തുടങ്ങിയവ ഗൗരവത്തോടെയും എന്നാൽ രസകരമായും സിനിമ അവതരിപ്പിക്കുന്നു. വിപിൻ ദാസ് ഉൾപ്പെടെയുള്ളവർ നിർമ്മിച്ച ഈ ചിത്രം രണ്ടാം വാരത്തിലും ഹൗസ് ഫുൾ ഷോകളുമായി പ്രദർശനം തുടരുകയാണ്.

Previous
വനിതാ സിവിൽ പൊലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് കുറ്റക്കാരനെന്ന് കോടതി
Next
വീണ്ടും തുറന്നുകാട്ടപ്പെട്ട യുഎസ് സാമ്രാജ്യത്വം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment