പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എൻ ഡി എ നേതാവിന്റെ വസതിയിൽ നടത്തിയ രഹസ്യ സന്ദർശനം രാഷ്ട്രീയ വിവാദങ്ങളിലേക്ക്. കർണാടകയിലെ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിഎസ് (സെക്കുലർ) നേതാവ് ബി എം ഫറൂക്കിന്റെ മംഗലാപുരത്തെ വസതിയിലാണ് സതീശൻ സന്ദർശനം നടത്തിയത്. മേയ് ഒന്നിന് നടന്ന ഈ കൂടിക്കാഴ്ചയിൽ സ്വർണ്ണപ്പാളി കേസിൽ പൊലീസ് ചോദ്യം ചെയ്ത വ്യക്തിയും പങ്കെടുത്തെന്ന വിവരങ്ങൾ പുറത്തുവന്നതോടെ സംഭവം കൂടുതൽ ഗൗരവകരമായിരിക്കുകയാണ്. കൊച്ചിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് വി. ഡി സതീശൻ മംഗലാപുരത്തേക്ക് തിരിച്ചത്. കോൺഗ്രസ് ഹൈക്കമാന്റിനെയോ പ്രാദേശിക നേതൃത്വത്തെയോ അറിയിക്കാതെയായിരുന്നു ഈ യാത്രയെന്നാണ് റിപ്പോർട്ടുകൾ.
സതീശനോടൊപ്പം സ്വർണ്ണപ്പാളി കേസിൽ പൊലീസ് ചോദ്യം ചെയ്ത റെജി എന്നയാളും യാത്രയിലുണ്ടായിരുന്നു. ഇതാണ് സന്ദർശനത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നത്. ജെഡിഎസ് നേതാവ് ബി എം ഫറൂക്കിന് പുറമെ, മറ്റൊരു എൻഡിഎ നേതാവായ മുൻ എംഎൽഎ മൊയ്തീൻ ബാബയും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തതായി സൂചനയുണ്ട്. വിവാദം കൊഴുക്കുന്നതിനിടെ സതീശന്റെ യാത്രയുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ പുറത്തുവന്നു. യാത്രയുടെ സി. സി. ടി വി ദൃശ്യങ്ങൾ, വിമാനത്താവളത്തിലെ സെക്യൂരിറ്റി ക്ലിയറൻസ് സർട്ടിഫിക്കറ്റ്, യാത്രാ വിവരങ്ങൾ അടങ്ങിയ രേഖകൾ തുടങ്ങിയവയാണ് പുറത്തുവന്നത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment