കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദിനംപ്രതി ദളിതര്‍ക്കും, ഒബിസികള്‍ക്കും വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്നതില്‍ അല്പമെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കൊടിക്കുന്നില്‍ സുരേഷിന് നേതൃസ്ഥാനം നല്‍കണമെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ പ്രാവർത്തികമാക്കേണ്ടതില്ലേയെന്ന് സെൻകുമാർ ചോദിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മുഖ്യമന്ത്രി ആരാണെന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ അടിപിടിയും, പരസ്പരം ചെളിവാരിയെറിയലുമായി സമൂഹമാധ്യത്തില്‍ ഒരോ നേതാക്കളുടെയും അനുയായികള്‍ നടത്തുന്ന പ്രചരണങ്ങളും ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴാണ് സെന്‍കുമാറിന്റെ ഈ പരാമര്‍ശം.
കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്താനുള്ള രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കെയാണ് കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തിനായി വി ഡി സതീശനും, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ ഗ്രൂപ്പുകള്‍ പരസ്പരം പോരടിക്കുന്നത്, സാഹചര്യം ഇങ്ങനെ നിലനില്‍ക്കെയാണ് സെന്‍കുമാറിന്റെ പരാമര്‍ശം . യുഡിഎഫ് വിജയിച്ചാല്‍ കൊടിക്കുന്നിൽ സുരേഷ് തന്നെ കേരളം നയിക്കണമെന്നാണ് തന്റെ ആഗ്രഹം. കോൺഗ്രസിലെ ഒരു സീനിയർ നേതാവാണ് അദ്ദേഹം. കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കാത്തത് എന്തുകൊണ്ടാണ്. മുഖ്യമന്ത്രി പദവിക്ക് അദ്ദേഹത്തെ അയോഗ്യനാക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ് എന്നും സെൻകുമാർ ഫെയ്സ് ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment