Related News

യുഡിഎഫ് തരംഗത്തിലും പരാജയമറിഞ്ഞ് ടി എൻ പ്രതാപൻ

Janayugom
Developer Admin

രാഷ്ട്രീയത്തിൽ തോൽവിയറിയാത്ത നേതാവെന്ന് പറയപ്പെടുന്ന യുഡിഎഫ് നേതാവ് ടി എൻ പ്രതാപന് നിയമസഭാ ഇലക്ഷനിൽ വമ്പൻ പരാജയം. യുഡിഎഫ് തരംഗത്തിനിടയിലാണ് അമിത വിജയപ്രതീക്ഷയുണ്ടായിരുന്ന മണലൂർ നിയോജക മണ്ഡലത്തിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് ടി എൻ പ്രതാപന്റെ തോൽവി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ പ്രൊഫ. സി രവീന്ദ്രനാഥ് 126 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തി. 

2001ൽ നാട്ടികയിൽ നിന്നുമാണ് ആദ്യം ടി എൻ പ്രതാപൻ നിയമസഭയിലെത്തുന്നത്. 2006ൽ നാട്ടികയിൽ നിന്നുതന്നെ എംഎൽഎ സ്ഥാനം നിലനിർത്തി. 2011ൽ മത്സരം കൊടുങ്ങല്ലൂരിലേക്ക് മാറ്റിയെങ്കിലും പ്രതാപൻ വിജയിച്ചു. പിന്നീട് നിയമസഭ വിട്ട് മത്സരം ലോക്‌സഭയിലേക്ക് മാറ്റിയപ്പോഴും വിജയം പ്രതാപന് തന്നെയായിരുന്നു. മണലൂർ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇത്തവണയും പ്രതാപൻ മത്സര രംഗത്തിറങ്ങിയത്. എന്നാൽ അഞ്ചാം തവണ തോൽക്കാത്ത ചരിത്രവുമായി മണലൂരിലെത്തിയ പ്രതാപന് തോൽവിയറിഞ്ഞാണ് മടക്കം. 

പ്രൊഫ. സി രവീന്ദ്രനാഥ് 65,337 വോട്ടുകൾ നേടിയപ്പോൾ ടി എൻ പ്രതാപൻ 65,211 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥി അഡ്വ. കെ കെ അനീഷ‌്കുമാർ 38,125 വോട്ട് നേടി. എൻ പ്രതാപന്റെ അപരൻ എ പ്രതാപൻ 184 വോട്ടും സി രവീന്ദ്രനാഥിന്റെ അപരൻ കെ രവീന്ദ്രനാഥ് 234 വോട്ടും നേടി. കഴിഞ്ഞ 10 വർഷമായി ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന മണ്ഡലമാണ് മണലൂർ. അഞ്ചുമാസം മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മണലൂരിൽ ഇടതുമുന്നണിക്ക് 8,631ന്റെ ലീഡുണ്ടായിരുന്നു. 

Previous
ജനവിധി അംഗീകരിക്കുന്നു: സിപിഐ
Next
വിജയ്‌യുടെ വാഗ്ദാനങ്ങൾ പ്രതീക്ഷിച്ച് തമിഴകം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment