തൃശൂർ ആനക്കല്ലിൽ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. അവണിശേരി സ്വദേശി ഉണ്ണിമായ(30) ആണ് ഭർത്താവ് ശിവപ്രസാദ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ശിവപ്രസാദിന്റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം.
മുറിയിൽ വെച്ച് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു ശിവപ്രസാദ്. ശിവപ്രസാദിന്റെ അമ്മ നിലവിളിച്ചതിനെ തുടർന്ന് അയൽക്കാർ ഓടിയെത്തി ഉണ്ണിമായയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒളിവില്‍ പോയ പ്രതിയെ അയ്യന്തോളിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ശിവപ്രസാദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment