അപരാജിത കുതിപ്പ് തുടരാനെത്തിയ പഞ്ചാബ് കിങ്സിന് മികച്ച സ്കോര്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. 22 പന്തില്‍ നാല് ഫോറും ആറ് സിക്സറുമുള്‍പ്പെടെ 62 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മാര്‍ക്കസ് സ്റ്റോയിനിസാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍.
തകര്‍ത്തടിച്ചു തുടങ്ങിയ പ്രിയാന്‍ഷ് ആര്യയെയാണ് ആദ്യം നഷ്ടമായത്.
11 പന്തില്‍ 29 റണ്‍സെടുത്ത പ്രിയാന്‍ഷിനെ ജോഫ്ര ആര്‍ച്ചര്‍ നാന്ദ്രെ ബര്‍ഗറിന്റെ കൈകളിലെത്തിച്ചു. ഓപ്പണറായ പ്രഭ്സിമ്രാന്‍ സിങ് ഒരു വശത്ത് കരുതലോടെ ബാറ്റ് വീശി. പിന്നാലെയെത്തിയ കൂപ്പര്‍ കോണോലിയും പ്രഭ്സിമ്രാനും ചേര്‍ന്ന് 59 റണ്‍സ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 14 പന്തില്‍ 30 റണ്‍സെടുത്ത കൂപ്പര്‍ കൊണോലിയെ യാഷ് രാജ് പുഞ്ച പുറത്താക്കി.
സ്കോര്‍ 144ല്‍ നില്‍ക്കെ പ്രഭ്സിമ്രാനും മടങ്ങി. 44 പന്തില്‍ 59 റണ്‍സാണ് താരം നേടിയത്. പിന്നീട് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മാര്‍ക്കസ് സ്റ്റോയിനിസും 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശ്രേയസിന് റണ്‍സുയര്‍ത്താനായില്ല. 27 പന്തില്‍ 30 റണ്‍സെടുക്കാനെ താരത്തിനായുള്ളു. പിന്നീട് സ്റ്റോയിനിസ് വെടിക്കെട്ടുമായി കളം നിറഞ്ഞതോടെ പഞ്ചാബിന്റെ സ്കോര്‍ അതിവേഗം കുതിച്ചുയരുകയായിരുന്നു. രാജസ്ഥാനായി യാഷ് രാജ് പുഞ്ച രണ്ട് വിക്കറ്റ് നേടി.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment