Related News

‘ലോകമണി ശിവരാജ് പൊന്മകൾ’ ദർശിനി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ

Janayugom
Developer Admin

ദർശിനി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ലോകമണി ശിവരാജ് പൊന്മകൾ” എന്ന സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തും. തിരൂരിലെ മലയാളം സർവകലാശാല ക്യാമ്പസിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ ഫിലിം സ്റ്റഡീസ് വിഭാഗം ചേർന്നാണ് ആറാമത് ദർശിനി അന്താരാഷ്ട്ര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. “പ്രത്യാശ സിനിമയെ തേടുമ്പോൾ” എന്ന പ്രമേയത്തിൽ നാല് വേദികളിലായി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ മേള, കലാസിനിമകളുടെയും സ്വതന്ത്ര സിനിമകളുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സാംസ്കാരിക വേദിയായി മാറുകയാണ്.
മലയാള സർവകലാശാല ചാൻസിലർ ഡോ. സി. ആർ. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ്‌ പലേരി മുഖ്യാതിഥിയായി. 

ചലച്ചിത്ര പഠന സ്കൂൾ ഡയറക്ടർ ഡോ. വിദ്യ ആർ ദർശിനി മേളയുടെ വളർച്ചയും പ്രാധാന്യവും വിശദീകരിച്ചു. കൂടാതെ, അകാലത്തിൽ വിടപറഞ്ഞ മുൻ വിദ്യാർത്ഥിയും അധ്യാപകനുമായിരുന്ന നിതീഷ് കെ. പി. യെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം യുവ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി “നിതീഷ് സ്മാരക പുരസ്കാരം” ഈ വർഷം മുതൽ ഏർപ്പെടുത്തുന്നതായും അറിയിച്ചു.
മത്സര വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട “ലോകമണി ശിവരാജ് പൊന്മകൾ” വ്യത്യസ്തമായ അവതരണ ശൈലിയും ശക്തമായ പ്രമേയ ഗൗരവവും കൊണ്ട് ശ്രദ്ധേയമാണ്. സാമൂഹിക യാഥാർത്ഥ്യങ്ങളും വ്യക്തിപരമായ സ്വപ്നങ്ങളും തമ്മിലുള്ള സംഘർഷം അവതരിപ്പിക്കുന്ന ഈ ചിത്രം, പ്രേക്ഷകരിൽ ചിന്തയുണർത്തുന്ന അനുഭവം സമ്മാനിക്കുന്നു. 

ഒരു ആദിവാസി യുവതി ഫാഷൻ ലോകത്തേക്ക് കടക്കാനുള്ള സ്വപ്നവുമായി “മിസ് കേരള” സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ ശ്രമിക്കുന്ന ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകൻ കെ ജെ ഷാജി മുൻപ് ഒരുക്കിയ “തിരുവരങ്ങർ: ദി ഡെയ്റ്റി സിംഗേഴ്സ്” എന്ന ഡോക്യുമെന്ററി നിരവധി ദേശീയ‑അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ സിനിമാഭാഷ കൂടുതൽ പക്വതയോടെ അവതരിപ്പിക്കപ്പെടുന്നു. ഛായാഗ്രഹണം:എസ് കെ ജെ, എഡിറ്റിംഗ്: ശ്രീജിത് കൃഷ്ണ. പ്രധാന അഭിനേതാക്കൾ: സുത ലക്ഷ്മി, അബിൻഷ, സനുജ, ലോകമണി, ശിവരാജ്. സംഗീതം: റോണി റാഫേൽ, ഗായിക: ക്രിസ്റ്റാ കല

Previous
വാചാടോപം മാത്രമായി വീണ്ടും നരേന്ദ്ര മോഡിയുടെ പ്രസംഗം
Next
സാംസ്കാരിക തലസ്ഥാനമേ, കവിയെ സ്വീകരിക്കൂ

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment