Related News

സതീശന്റെ പിആര്‍ചതിക്കുഴിയില്‍ ലീഗ് വീഴരുത് ; കോട്ടയ്ക്കലില്‍ പച്ചപ്പടയുടെ പേരില്‍ ബാനര്‍

Janayugom
Developer Admin

നിയമസഭാ തെര‍ഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, യുഡിഎഫില്‍ അറുതിയില്ലാത്ത ഫ്ളക്സ് യുദ്ധം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനെ ഉയര്‍ത്തിക്കാട്ടി കണ്ണൂരിലും, ഇടുക്കിയിലും ഫ്ളെക്സുകള്‍, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് കോട്ടക്കലിലും ബാനര്‍ പ്രത്യക്ഷപ്പെട്ടു. നിയുക്ത മുഖ്യമന്ത്രി എന്ന് വി ഡി സതീശനെ വിശേഷിപ്പിക്കുന്ന ഫ്‌ളക്‌സാണ് പ്രത്യക്ഷപ്പെട്ടത്. 

കണ്ണൂര്‍ ഇരിക്കൂറിലാണ് ഫ്‌ളക്‌സ് വച്ചത്. തൊടുപുഴയില്‍ വി ഡി സതിശന് വേണ്ടി ഫ്‌ളക്‌സ് ആണ് ഉയര്‍ന്നത്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. പട നയിച്ചവന്‍ നാടു നയിക്കും എന്ന് ഫ്‌ളക്‌സില്‍ പറയുന്നു. നിലപാടിന്റെ രാജകുമാരന് അഭിവാദ്യം എന്നും വാചകമുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്‌ലക്‌സ് സ്ഥാപിച്ചത്.കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ചാണ് കോട്ടക്കലിലെ ബാനര്‍.

നേതാക്കള്‍ വി ഡി സതീശന്റെ പി ആര്‍ ചതിക്കുഴിയില്‍ വീഴരുതെന്നും, മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നുമാണ് ബാനര്‍. പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചത്. നേതാക്കളേ നിങ്ങളോടാണ്, ഉമ്മന്‍ചാണ്ടിയെ പുറകില്‍ നിന്ന് കുത്തിയ സതീശന്‍ ഇപ്പോള്‍ പിആര്‍ വര്‍ക്കിലൂടെ നമ്മുടെ പാര്‍ട്ടിയേയും നേതാക്കന്‍മാരേയും മണ്ടന്മാരാക്കുകയാണ്. ഇത് അനുവദിച്ചു കൊടുക്കരുത് എന്നാണ് ബാനറില്‍ പറയുന്നത്. 

Previous
മോട്ടോർ റേസിംഗിലെയും പാരാലിമ്പിക്സിലെയും മിന്നും താരം; അലക്സ് സനാർഡി അന്തരിച്ചു
Next
നിമിഷ സജയൻ- കരുണാസ്- സജീവ് പാഴൂർ തമിഴ് ചിത്രം ‘എന്ന വിലൈ‘ക്ക് റിലീസിന് മുൻപ് പുര...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment