ജില്ലയില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും മാഹിയിലും എല്‍ഡിഎഫിന് വിജയം. ജില്ലയിലെ 11 മണ്ഡലങ്ങളില്‍ ധര്‍മ്മടം, കല്യാശേരി, അഴീക്കോട്, മട്ടന്നൂര്‍, തലശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍, ഇരിക്കൂര്‍, പേരാവൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് നേടി. പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ മാഹി മണ്ഡലത്തിലെ എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ടി അശോക്‌കുമാര്‍ വിജയിച്ചു.
ധര്‍മ്മടം മണ്ഡലത്തില്‍ ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ വിജയിച്ചു. ഇത്തവണ 19,247 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയം കരസ്ഥമാക്കിയത്. 85,614 വോട്ടുകളാണ് പിണറായി വിജയന്‍ നേടിയത്. 66,367 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി പി അബ്ദുള്‍ റഷീദ് നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ രഞ്ജിത്ത് 18,555 വോട്ടുകള്‍ നേടി.
അഴീക്കോട് മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന കെ വി സുമേഷ് ആണ് ഇത്തവണ 64,951 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. യുഡിഎഫിലെ അബ്ദുള്‍ കരീം ചേലേരി നേടിയത് 64,602 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ കെ വിനോദ് കുമാര്‍ നേടിയത് 17,476 വോട്ടുകളുമാണ്. ഇടതിന്റെ ഉറച്ച കോട്ടയായ കല്യാശേരിയില്‍ എം വിജിൻ വിജയം നേടി. 81,428 വോട്ടുകളാണ് വിജിന്‍ കരസ്ഥമാക്കിയത്. 18433 ആണ് ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. രാജീവന്‍ കപ്പച്ചേരി 62,995ഉം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സനില്‍ എ വി 13,110ഉം വോട്ടുകള്‍ നേടി.
കൂത്തുപറമ്പില്‍ എല്‍ഡിഎഫിലെ പി കെ പ്രവീണ്‍ വിജയിച്ചു. മട്ടന്നൂരിലെ ഇത്തവണ കന്നി മത്സരത്തില്‍ എല്‍ഡിഎഫിന്റെ വി കെ സനോജ് 81,456 വോട്ടുകള്‍ നേടി വിജയിച്ചു. 14,168 ആണ് ഭൂരിപക്ഷം. തലശേരിയിലെ കന്നിയങ്കത്തില്‍ എല്‍ഡിഎഫിലെ കാരായി രാജനെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ വിജയിപ്പിച്ചു. 69,743 വോട്ടാണ് നേടിയത്. യുഡിഎഫിലെ സാജു കെ പി 49,220, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഒ നിധീഷ് 22,754 വോട്ടുകള്‍ നേടി.
തളിപ്പറമ്പ് മണ്ഡലത്തില്‍ യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥി ടി കെ ഗോവിന്ദന്‍ വിജയിച്ചു. പയ്യന്നൂരിലും യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണനാണ് വിജയിച്ചത്. കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി ഒ മോഹനനും പേരാവൂരില്‍ അഡ്വ. സണ്ണി ജോസഫും വിജയിച്ചു. ഇരിക്കൂറില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സജീവ് ജോസഫ് 90,895 വോട്ടുകള്‍ നേടി വിജയിച്ചു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment