ഇടുക്കി നെടുങ്കണ്ടത്ത് മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ച് മൂടിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി. മാതാവ് മേരിക്കുട്ടിയെയും, സഹോദരൻ റെജിയെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് സജി പൊലീസിന് നൽകിയ മൊഴി. സഹോദരന്റെ മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്യലുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സജി പൊലീസിനോട് പറഞ്ഞു. തന്നെ വിവാഹം കഴിക്കാൻ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായെന്നും വ്യക്തമാക്കി. ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ഒളിവിൽ പോയ സജി വീടിന് സമീപത്തെ മലമുകളിൽ കഴിയുകയായിരുന്നു. പൊലീസിന്റെ ഊര്‍ജമായ അന്വേഷണത്തില്‍ പിടിക്കപ്പെടുമെന്ന് ബോധ്യമായതിന് പിന്നാലെ മലയിറങ്ങുകയായിരുന്നു. പിന്നാലെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. 2018ൽ കാണാതായ സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനത്തില്‍ പൊലീസ് പുനരന്വേഷണം നടത്തും. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment