Related News

ഹോങ്കോങ്ങ് തീപിടുത്തം; മരണസംഖ്യ 128 ആയി, രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

Janayugom
Developer Admin

ഹോങ്കോങ്ങിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 128 ആയെന്ന് സർക്കാർ അറിയിച്ചു. അപകടത്തിൽ കാണാതായ 200 പേരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുമെന്നും സുരക്ഷാ സെക്രട്ടറി ക്രിസ് ടാങ് വ്യക്തമാക്കി. ഇത് മരണസംഖ്യ ഇനിയും ഉയരാൻ കാരണമായേക്കാം. കുറഞ്ഞത് 79 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ഈ തീപിടിത്തം, പതിറ്റാണ്ടുകൾക്കിടയിലെ ഹോങ്കോങ്ങിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയിരുന്നു. 

തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും, രണ്ടു ദിവസത്തോളം സംഭവസ്ഥലത്ത് നിന്ന് പുക ഉയരുകയും ഇടയ്ക്കിടെ തീ ആളിക്കത്തുകയും ചെയ്തിരുന്നു. കെട്ടിടത്തിലെ എല്ലാ യൂണിറ്റുകളിലും നിർബന്ധിതമായി പ്രവേശിച്ച് മറ്റാരും അപകടത്തിൽപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തുമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ, ഈ തീപിടിത്തവുമായും നവീകരണത്തിലെ അശ്രദ്ധയുമായും ബന്ധപ്പെട്ട് ഹോങ്കോങ്ങിലെ അഴിമതി വിരുദ്ധ ഏജൻസി അന്വേഷണം ആരംഭിച്ചു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് നിർമ്മാണ കമ്പനി ഡയറക്ടർമാർ, എഞ്ചിനീയറിംഗ് കൺസൾട്ടൻ്റ് എന്നിവരുൾപ്പെടെ മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Previous
സംസ്ഥാനത്തെ സ്വർണവില ഇന്നും കൂടി
Next
അരികെയരികെ അലിഞ്ഞുചേരും കൈപ്പത്തികളിലെ താമരകൾ

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment