Related News

യുദ്ധ ഭീതി; കുതിച്ചുയർന്ന് സ്വർണവില

Janayugom
Developer Admin

സ്വർണവിപണി കുതിച്ചുയരുകയാണ്.ഇസ്രായേലിന്റെ ഇറാൻ ആക്രമണവും പ്രത്യാക്രമണവും നടക്കുന്നതിനിടെയാണ് വിലക്കയറ്റം. ഇന്ന് ഉച്ചക്ക് ഗ്രാമിന് 365 രൂപയും പവന് 2,920 രൂപയും കൂടി. ഇതോടെ ഗ്രാമിന് 15,465 രൂപയും പവന് 1,23,720 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇതോടെ (28.02.2026) സ്വർണത്തിന് രേഖപ്പെടുത്തിയത്.

രാവിലെ പവന് 2,320 രൂപയും ഗ്രാമിന് 290 രൂപയും കൂടിയിരുന്നു. ഗ്രാമിന് 15,100 രൂപയും പവന് 1,20,800 രൂപയുമായിരുന്നു വില. ഇന്ന് ഒറ്റ ദിവസംകൊണ്ട് 5,240 രൂപയാണ് കൂടിയത്. ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കൂടിയിരുന്നു. ഗ്രാമിന് 14,810 രൂപയും പവന് 1,18,480 രൂപയുമായിരുന്നു വില.

Previous
ട്രംപ് വാഴുന്നു, മോഡി അടിമയാകുന്നു
Next
ഇറാനിൽ പ്രൈമറി സ്കൂളിന് നേരെ ഇസ്രായേൽ ആക്രമണം; അഞ്ച് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment