Related News

മുടി സ്‌ട്രെയ്‌റ്റെന്‍ ചെയ്താൽ കിഡ്‌നി കേടാകും?

Janayugom
Developer Admin

സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുടി പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുന്നുണ്ട്. ഇതില്‍ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യുന്നതിനും സ്മൂത്തനിംഗ് ചെയ്യുന്നതിനുമെല്ലാം മുന്‍ഗണന കൊടുക്കുന്നവരുണ്ട്. എന്നാല്‍ ഇത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ തന്നെ കേടാക്കാന്‍ വഴിയും വയ്ക്കുന്നു. എങ്ങനെയെന്നോ?

ചില തരം ക്രീമുകള്‍ ഉപയോഗിച്ചാണ് മുടി ഇത്തരത്തില്‍ സ്‌ട്രെയ്‌റ്റെന്‍ ചെയ്യുന്നതും സ്മൂത്തനിംഗ് ചെയ്യുന്നതുമെല്ലാം. ഇവയില്‍ പലതിലും വൃക്കയെ വരെ കേടുവരുത്തുന്ന തരത്തിലെ പല കെമിക്കലുകളും അടങ്ങിയിട്ടുണ്ട്. നേരത്തെ മുഖം വെളുക്കാന്‍ വേണ്ടി ക്രീം ഉപയോഗിച്ച് വൃക്കരോഗം പിടിപെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതുപോലെ മുടി സ്‌ട്രെയ്റ്റനിംഗ് ചെയ്യുന്നതിലൂടെ വൃക്കരോഗം ബാധിയ്ക്കുന്ന കേസുകള്‍ പ്രധാനമായും വിദേശങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്.
മുടിയില്‍ ഇതിനായി പുരട്ടുന്ന ക്രീമില്‍ ഫോര്‍മാല്‍ഡിഹൈഡ് ഉണ്ടോ എന്നാണ് പലരും ചോദിക്കാറ്. ഇത് നല്ലതല്ലെന്ന് പലര്‍ക്കുമറിയാം. ക്യാന്‍സര്‍ അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നതാണ് കാരണം. എന്നാല്‍ ഇതല്ലാതെ ഗ്ലൈയോക്‌സിലിക് ആസിഡ് എന്ന ഒരു കെമിക്കലും മുടിയില്‍ പുരട്ടുന്ന ഇത്തരം ചില ക്രീമുകളില്‍ അടങ്ങിയിട്ടുണ്ടാകും. ഇതാണ് ഇവിടെ വില്ലനാകുന്നത്. വൃക്കയുടെ ആരോഗ്യത്തെ വരെ കേടു വരുത്തുന്ന ഒന്നാണ്. ഇത്. മുടിയില്‍ മാത്രമല്ല, ചര്‍മത്തിലും ഇത് ഉപയോഗിയ്ക്കുന്നവരുണ്ട്. മുഖത്തെ കറുത്ത പാടുകള്‍ മാറ്റുന്നതിനെല്ലാം ഇത് ഉപയോഗിയ്ക്കുന്നവര്‍ ഏറെയുണ്ട്.

ഈ ആസിഡ് നാം മുടിയില്‍ ഉപയോഗിയ്ക്കുമ്പോള്‍ തലയിലെ താരന്‍, ചെറിയ കുരുക്കള്‍ എന്നിവ കാരണം മുറിവുകളുണ്ടാകുമ്പോള്‍ ഈ ആസിഡ് ഇതിലൂടെ രക്തത്തിലേക്ക് കലരാം. ഇതുപോലെ തന്നെ ഇവ മുഖത്ത് കുരുക്കളോ ഇതുപോലെയുള്ള മുറിവുകളോ ഉണ്ടെങ്കില്‍ ഇതിലൂടെയും ഉളളിലേയ്‌ക്കെത്തുന്നു. ഈ ആസിഡ് ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നത് വൃക്കകളിലാണ്. ഇത് വൃക്കയില്‍ എത്തുമ്പോള്‍ രാസമാറ്റം സംഭവിച്ച് കാല്‍സ്യം ഓക്‌സലേറ്റുകളായി മാറുന്നു. ഇത് വൃക്കയിലെ നെഫ്രോണുകളെ കേടു വരുത്തുന്നു. ഇത് വൃക്കരോഗത്തിലേയ്ക്ക് എത്തുന്നു.

Previous
അത്യാഡംബര കാലത്തെ ആത്മീയ സ്വരൂപങ്ങള്‍
Next
കര്‍ഷക വിരുദ്ധതയുടെ ഭീകരമുഖം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment