പേരാവൂരിലും കേരളത്തിലാകെയും ഉണ്ടായ യു ഡി എഫ് അനുകൂല ജനവിധിയെ വിനയപൂർവ്വം അംഗീകരിക്കുന്നതായി സി പി ഐ എം നേതാവ് കെ കെ ശൈലജ. പരാജയത്തിന്റെ കാരണങ്ങൾ ജനങ്ങളിൽ നിന്ന് നേരിട്ട് പഠിച്ച് ഇടതുപക്ഷം മുന്നേറേണ്ടതുണ്ടെന്നും അവർ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
പേരാവൂരിൽ വിജയിച്ച യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫിനെ അവർ അഭിനന്ദിച്ചു. അതേസമയം, പേരാവൂർ മണ്ഡലത്തിൽ ഇടതുപക്ഷത്തിന് വോട്ട് നൽകുകയും ഒപ്പം നിൽക്കുകയും ചെയ്ത വോട്ടർമാർക്കും പ്രവർത്തകർക്കും അവർ ഫേസ്ബുക്കിലൂടെ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment