Related News

എംപിമാര്‍ക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ വിഡി സതീശന്റെ കടുംപിടുത്തം; സതീശനും, ചെന്നിത്തലയ്ക്കുമെതിരെ പടപുറപ്പാട്

Janayugom
Developer Admin

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിറ്റിംങ് എംപിമാര്‍ക്ക് അവസരം കിട്ടാഞ്ഞതിനു പിന്നില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കടുംപിടുത്തവും, വാശിയുെന്ന് എംപിമാരുടെ അനുയായികള്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കെ കൊണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി രൂക്ഷമാകുന്നു. സിറ്റിങ്ങ് എംപിമാര്‍ മത്സരിക്കുകയാണെങ്കില്‍, തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് വിഡി സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് യോഗത്തില്‍ അഭിപ്രായപ്പെടുകയും തന്റെ വാദത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു . സതീശനെ പിന്തുണച്ചുകൊണ്ടുള്ള നിലപാട് രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അറിയിച്ചു.

രാഹുല്‍ ഗാന്ധി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല. പ്രതിപക്ഷ നേതാവ് വിട്ടുവീഴ്ചാ മനോഭാവം കാണിക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പലപ്പോഴും യോഗത്തില്‍ ആവശ്യപ്പെടുകയും ഉപദേശ രൂപേണ പറയുകയും ചെയ്തിരുന്നു എന്നാല്‍ അതു അംഗീകരിക്കാന്‍ വി ഡി സതീശന്‍ തയ്യാറായില്ലെന്നു മാത്രമല്ല നിഷേധ നിലപാട് സ്വീകരിക്കുയും ചെയ്തതായിട്ടാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍. ഡല്‍ഹിയില്‍ നടന്ന പ്രാരംഭ ചര്‍ച്ചകളില്‍ എംപിമാര്‍ മത്സരിക്കുന്നതില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ ആരും എതിര്‍ത്തിരുന്നില്ല. പിന്നീട് നടന്ന ചര്‍ച്ചയിലാണ് നേതാക്കള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും കടുംപിടുത്തം സ്വീകരിക്കുകയും ചെയ്ത്ത്. പ്രാഥമിക അനൗപചാരിക ചര്‍ച്ചകളില്‍, ശക്തമായ പോരാട്ടം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടുക എന്ന ആശയമായിരുന്നു ഉയര്‍ന്നത്.

എല്‍ഡിഎഫ് തുടര്‍ച്ചയായി വിജയിച്ചുവരുന്ന മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ള എംപിമാര്‍ മത്സരിക്കാവുന്നതാണെന്നും അഭിപ്രായം ഉയര്‍ന്നു. എല്‍ഡിഎഫ് വിജയിച്ച എലത്തൂര്‍, കോന്നി, കണ്ണൂര്‍ എന്നീ സീറ്റുകളില്‍ യഥാക്രമം മത്സരിക്കാന്‍ രാഘവന്‍, അടൂര്‍ പ്രകാശ്, കെ സുധാകരന്‍ എന്നിവര്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. കൊടിക്കുന്നില്‍ സുരേഷ്,ഷഫി പറമ്പില്‍ , എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലും മത്സരിക്കാന്‍ തല്‍പര്യം കാണിച്ചിരുന്നു.കോഴിക്കോട് എംപി എം കെ രാഘവനാണ് ഇപ്പോള്‍ സിറ്റിങ്ങ് എംപിമാര്‍ക്ക് സീറ്റ് നല്‍കാതിരുന്നതില്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തുവന്നത്. സിറ്റിങ് എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടുന്നത് തടയാന്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിച്ചു എന്നാണ് രാഘവന്‍ ആരോപിച്ചത്. വാഗ്ദാനം, വഞ്ചന, ചതി’ എന്നാണ് രാഘവന്‍ അനുകൂലികള്‍ ആരോപിക്കുന്നത്.

എംകെ രാഘവന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വരുന്നതിനെ തുടക്കത്തില്‍ വി ഡി സതീശനും രമേശ് ചെന്നിത്തലയും അനുകൂലിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി ചര്‍ച്ചകളിലാണ് ഇരുവരും നിലപാടു മാറ്റിയതെന്നും എം കെ രാഘവന്‍ അനുകൂലികള്‍ സൂചിപ്പിക്കുന്നു. സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി യോഗത്തില്‍, ഇടതു ശക്തികേന്ദ്രങ്ങളില്‍ എംപിമാര്‍ മത്സരിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ സി വേണുഗോപാലും അഭിപ്രായപ്പെട്ടിരുന്നു . എന്നാല്‍ അമ്പിനും, വില്ലിനും അടുക്കാത്ത നിലയിലേക്ക് സതീശന്‍ മാറി.സതീശനൊപ്പം രമേശ് ചെന്നിത്തലും ചേര്‍ന്നതോടെയാണ് എംപിമാര്‍ക്ക് മത്സരിക്കാന്‍ അവസരം നഷ്ടമായതെന്നും പറയുന്നു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ക്ക് ഒന്നും പറ്റാത്ത അവസ്ഥയിലായെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. തെരഞ്ഞെടപ്പ് റിസള്‍ട്ട് വരുവാന്‍ ിഇനിയും രണ്ടാഴ്ചകള്‍ നിലനില്‍ക്കെ അധികാരത്തിനായി കോണ്‍ഗ്രസില്‍ കടിപിടി തുടങ്ങിയിരിക്കുകയാണ് 

Previous
ബിജെപി തെരഞ്ഞെടുപ്പ് വിലയുരുത്തല്‍ യോഗങ്ങളില്‍ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്കെത...
Next
പ്രണയത്തില്‍ നിന്ന് പിൻമാറിയില്ല; അച്ഛൻ മകളെ കൊലപ്പെടുത്തി, തിരിച്ചറിയാതിരിക്കാൻ...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment