കേരളത്തെക്കുറിച്ച് വിദ്വേഷ പ്രചാരണവുമായി ബിജെപി കര്‍ണാടക നേതാവും , കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്തലജെ. കേരളത്തിൽ ലൗ ജിഹാദ് മാത്രമല്ല ബിസിനസ് ജിഹാദും ലാൻഡ് ജിഹാദും ഉണ്ട് ഉണ്ട് എന്നാണ് ശോഭ കരന്തലജെ പറഞ്ഞത്. എഫ്‌സിആർഎ വിഷയത്തിൽ നിയമപരമായി വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നവർക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല എന്നും ശോഭ കരന്തലജെ പറഞ്ഞു.
അനധികൃതമായി പണം എത്തിക്കുന്നവർക്ക് മാത്രമാണ് പ്രശ്നമെന്നും ശോഭ കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥിയായ ആർ ശ്രീലേഖയും ലൗ ജിഹാദ് പരാമർശം നടത്തിയിരുന്നു. കേരളത്തില്‍ ലൗ ജിഹാദ് നടക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടച്ചുവെന്നും അതുകൊണ്ടാണ് കേരളത്തില്‍ സ്ത്രീ സുരക്ഷയില്ലാത്തതെന്നുമായിരുന്നു ശ്രീലേഖയുടെ പ്രസംഗം. സ്ത്രീകള്‍ക്കെതിരെ കുറ്റം നടന്നാല്‍ അതിൽ കുഴപ്പമില്ല എന്ന മട്ടില്‍ കരുതുന്ന ഒരു സമൂഹമുണ്ട് ഇവിടെ. അത് താന്‍ പലപ്പോഴും കാണുന്ന കാര്യമാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment