വേണുനായർ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ഇഴകൾക്കപ്പുറം” ചിത്രീകരണം പൂർത്തിയായി. തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം നടന്നത്. ദിനേശ് പണിക്കർ, ഗൗതമി, വഞ്ചിയൂർ പ്രവീൺ കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം, ആദർശങ്ങളുടെയും ബന്ധങ്ങളുടെയും ഇടയിൽ കുടുങ്ങിപ്പോകുന്ന മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണതകളെ ആഴത്തിൽ അവതരിപ്പിക്കുന്നു. മനുഷ്യത്വത്തിന്റെ നേർത്ത ഇഴകളെ അന്വേഷിക്കുന്ന ഈ ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് പുഷ്പൻ ദിവാകരൻ ആണ്.
വേണുനായർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം, ഒരു ആത്മീയ‑സാമൂഹിക അനുഭവമായി പ്രേക്ഷകരിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment