Related News

കുതിച്ചുയർന്ന് സ്വർണവില; ഇന്ന് രണ്ടാംതവണയും കൂടി

Janayugom
Developer Admin

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 11,350 രൂപയും പവന് 90,800 രൂപയുമായി. ഉച്ചക്ക് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കൂടിയത്.

ഇന്ന് രാവിലെ ഗ്രാമിന് 110 രൂപയും പവന് 880 രൂപയും കൂടിയിരുന്നു. 11,295 രൂപയായിരുന്നു ഗ്രാം വില. 90,360 രൂപയായിരുന്നു പവൻ വില. 18 കാരറ്റ് സ്വർണത്തിന് രാവിലെ ഗ്രാമിന് 100 രൂപ കൂടി 9295 രൂപയായി.

ആഗോളവിപണിയിലും സ്വർണവില വർധിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ​ ട്രോയ് ഔൺസിന് സ്വർണവില 4050 ഡോളറായിരുന്നു രാവിലെ. ഇത് ഉച്ചയോടെ 4,077.65 ഡോളറായി ഉയർന്നു.

Tags: kerala gold
Previous
പെർഫ്യൂം ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
Next
മാൻ ബുക്കർ പ്രൈസ് ബ്രിട്ടീഷ് — ഹംഗേറിയൻ എഴുത്തുകാരൻ ഡേവിഡ് സൊല്ലോയ്ക്ക്; ‘ഫ്ലഷ്’...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment