Related News

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണം; കടുത്ത നിലപാടുമായി വി എം സുധീരൻ

Janayugom
Developer Admin

ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്ത്. രാഹുൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടു. “ഇപ്പോൾ സ്ഥിതി മോശമായി. പാർട്ടിയിൽ രാഹുലിന് തുടരാൻ കഴിയാത്ത അവസ്ഥയായി. ഇനിയും സാങ്കേതികത്വം നോക്കരുത്. എംഎൽഎ സ്ഥാനം രാജിവെച്ച് ഒഴിവായിപ്പോകുന്നതാണ് ഉചിതം,” വി എം സുധീരൻ അഭിപ്രായപ്പെട്ടു. 

രാഹുൽ വിഷയത്തിൽ മാതൃകാപരമായ നടപടിയാണ് കോൺഗ്രസ് കൈക്കൊണ്ടതെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ആരോപണം ഉയർന്നപ്പോൾ തന്നെ നടപടി എടുത്തു. കൂടാതെ, ഫെന്നി നൈനാനെതിരെയുള്ള ആരോപണത്തിലും ചെന്നിത്തല പ്രതികരിച്ചു. “ഫെന്നി ഒരു കുഴപ്പം പിടിച്ച പേരാണ്, സോളാർ കേസിലും ഫെന്നി എന്നൊരു പേര് ഉയർന്നു വന്നിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Previous
അവളുടെ ആൾക്കാർ
Next
രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ; ചരിത്രത്തിൽ ആദ്യമായി ഡോളറിനെതിരെ 90 കടന്നു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment