Related News

സാഹിത്യ അക്കാഡമി പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടുയുള്ള എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും ഒഴിയുകയാണെന്ന് കവി സച്ചിദാനന്ദന്‍

Janayugom
Developer Admin

സാഹിത്യ അക്കാഡമി പ്രസിഡന്റ് സ്ഥാനം ഉള്‍പ്പടെയുള്ള എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും ഒഴിയുകയാണെന്ന് കവി സച്ചിദാനന്ദന്‍.ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സച്ചിദാനന്ദന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.നേരത്തെ പൊതുയോഗങ്ങളും പ്രസംഗങ്ങളും ഒഴിവാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് പദവികള്‍ ഒഴിവാക്കാനും പൊതുജീവിതം അവസാനിപ്പിക്കാനും സച്ചിദാനനന്ദന്‍ തീരുമാനിച്ചിരിക്കുന്നത്. മറവി രോഗത്തിന് ചികിത്സയിലാണെന്നും മുന്‍പത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സച്ചിദാനന്ദന്‍ വെളിപ്പെടുത്തിയിരുന്നു.ഈ ടേം കഴിയുന്നത് വരെ അക്കാദമി സ്ഥാനത്ത് തുടരുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ സാഹിത്യ അക്കാദമി, അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ്മ ഫൗണ്ടേഷന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളിലെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിയുകയാണെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. 

Tags: Poet
Next
തലമുറകളെ വേട്ടയാടിയ ദുരന്തം; നീതിലഭിക്കാത്ത വേദനയിൽ ഒരു നാട്

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment