കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കഴിഞ്ഞ പത്ത് വർഷം കേന്ദ്രം കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ജനക്ഷേമ പ്രവർത്തനങ്ങൾക്കാണ് ഇടതുപക്ഷ സർക്കാർ മുൻഗണന നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിൽ ഇത്തവണ ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. ബിജെപി വലിയ തോതിൽ പണമൊഴുക്കുകയും കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയും ചെയ്തിട്ടും ബംഗാളിൽ ഇടതുപക്ഷം കരുത്ത് തെളിയിച്ചു. നിയമസഭയിൽ ഇടതുപക്ഷത്തിന്റെ ശബ്ദം മുഴങ്ങുമെന്നും എം എ ബേബി പറഞ്ഞു.
അതേസമയം, കേരളത്തിൽ നേരിട്ട തിരിച്ചടി ഗൗരവകരമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കേന്ദ്രസർക്കാർ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന സാമ്പത്തിക നയങ്ങളാണ് സ്വീകരിച്ചത്. എന്നാൽ അത്തരം വെല്ലുവിളികൾക്കിടയിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പാക്കാനാണ് എൽ ഡി എഫ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്കുവേണ്ടി കേന്ദ്ര ഏജൻസികൾ രാജ്യത്തുടനീളം രാഷ്ട്രീയമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment