Related News

ചാണ്ടി ഉമ്മനെപ്പോലെ ആശ്രിത നിയമനത്തില്‍ വന്ന ആളല്ല കെ രാജന്‍ : ടി ടി ജിസ്മോന്‍

Janayugom
Developer Admin

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ വീണെന്ന പ്രചാരണം നടക്കവേ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ പരിശോധ നടത്തിയ മന്ത്രി കെ രാജനെ പരിഹസിച്ച ചാണ്ടി ഉമ്മനെതിരെ എഐവൈഎഫ്. വയനാട് ടൗൺഷിപ്പിലെ വീട്ടിൽ‌ വിള്ളൽ പരിശോധന നടത്തിയ മന്ത്രി കെ രാജനെ പരിഹസിച്ച ചാണ്ടി ഉമ്മനെതിരെ വിമർശനവുമായി എഐവൈഎഫ്. കൂലിപ്പണിക്കാരെ ആക്ഷേപിച്ച ചാണ്ടി ഉമ്മൻ മാപ്പ് പറയണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടിജിസ്മോൻ പറഞ്ഞു.

കെ രാജൻ കൂലിപ്പണിക്കാരൻ എന്നത് ചാണ്ടി ഉമ്മന് പരിഹാസ്യപദമായിരിക്കും.ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ എംഎല്‍എ ആയ ആളല്ല രാജനെന്നും ടി ടി ജിസ്മോൻ പറഞ്ഞു. കെട്ടിടനിർമാണത്തിന് തൃശൂർകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടിയെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ഇതിന് മറുപടിയുമായാണ് എഐവൈഎഫ് രം​ഗത്തെത്തിയത്. ചണ്ടി ഉമ്മന്റെ പരാമർശത്തിൽ മന്ത്രിയും പ്രതികരിച്ചിരുന്നു. 

കൂലിപ്പണിക്കാരൻ രാജൻ എന്ന് പറയുന്നത് കേട്ടാൽ എനിക്ക് അഭിമാനമാണ് തോന്നുന്നത്. അഞ്ചുകൊല്ലം ഭരണം കഴിയുമ്പോൾ മുതലാളി രാജൻ എന്ന് പേര് കേട്ടില്ലല്ലോയെന്ന് മന്ത്രി പറഞ്ഞു. കൂലിപ്പണിക്കാരൻ എന്ന് കേട്ടതിൽ അഭിമാനമാണ്. കൂലിപ്പണിക്കാരന്റെ വേദന മനസ്സിലാക്കുന്ന മണ്ണിൽ നിന്നാണ് വരുന്നത്. ആ ആക്ഷേപം അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. വയനാട് ടൗൺഷിപ്പിലെ വീട്ടിൽ‌ വിള്ളൽ പരിശോധന നടത്തിയതിനായിരുന്നു ചാണ്ടി ഉമ്മൻ മന്ത്രി കെ രാജനെ പരിഹസിച്ചിരന്നത്.

Previous
ബിജെപിക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന ശക്തമായ സംസ്ഥാനമാണ് തമിഴ് നാടെന്ന് രാഹുല്‍ ഗ...
Next
അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment