Related News

സംസ്ഥാനത്ത് ഇന്നും മഴയെത്തും; രണ്ട് ജില്ലകളിൽ മുന്നറിയിപ്പ്

Janayugom
Developer Admin

കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അല‍ർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചു. അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കിലോമീറ്റ‍ർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിലുണ്ട്.

Previous
ബംഗളൂരുവിൽ നായ സംരക്ഷണ കേന്ദ്രത്തിൽ മലയാളി വീട്ടമ്മയ്ക്ക് ക്രൂരമർദനം; ചികിത്സയില...
Next
പാചകവാതക വില വർധനവ്; സംസ്ഥാനത്തെ ഹോട്ടലുകൾ ഇന്ന് പണിമുടക്കും

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment