Related News

വീണ്ടും 90,000ത്തിനടുത്തേക്ക് സ്വർണം; ഇന്ന് വൻ വില വർധന

Janayugom
Developer Admin

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,245 രൂപയായാണ് ഉയർന്നത്. പവന്റെ വിലയിൽ 880 രൂപയുടെ വർധനയുണ്ടായി. 89,960 രൂപയായാണ് സ്വർണവില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 9245 രൂപയായാണ് കുടിയത്.

അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ നേരിയ ഇടിവുണ്ടായി. ഫെഡറൽ റിസർവ് വായ്പ പലിശനിരക്ക് കുറക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന അനിശ്ചിതത്വമാണ് ആഗോളവിപണിയിൽ വില കുറക്കുന്ന പ്രധാനഘടകം. ആഗോളവിപണിയിലെ വിലക്കുറവ് വരും ദിവസങ്ങളിൽ ഇന്ത്യയിലും പ്രതിഫലിക്കും. കഴിഞ്ഞ കുറേ ദിവസമായി റെക്കോഡിലെത്തിയതിന് ശേഷം സ്വർണവിലയിൽ ഇടിവുണ്ടാവുകയാണ്.

Tags: kerala gold
Previous
ചെറിയ നിക്ഷേപങ്ങൾ വലിയ സമ്പത്തിലേക്ക് വഴി തുറക്കും; ഇന്ന് ലോക സമ്പാദ്യ ദിനം
Next
എഴുത്തച്ഛന്‍ പുരസ്കാരം കെ ജി ശങ്കപ്പിള്ളയ്ക്ക്

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment