Related News

‘ദൃശ്യം 3’ റിലീസ് തീയതിയിൽ മാറ്റം; ജോർജ്ജുകുട്ടിയുടെ മൂന്നാം വരവ് മെയ് 21ന്

Janayugom
Developer Admin

സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘ദൃശ്യം 3’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആരാധകർക്കായി ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം 2026 മെയ് 21ന് തിയേറ്ററുകളിൽ എത്തും. ഏപ്രിൽ രണ്ടിലോ ജൂണിലോ ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ പലതരത്തിലുള്ള ഊഹാപോഹങ്ങൾ പരന്നിരുന്നുവെങ്കിലും ഇപ്പോൾ ലാലേട്ടൻ തന്നെ നേരിട്ട് തീയതി സ്ഥിരീകരിച്ചിരിക്കുകയാണ്.

ഗൾഫ് രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുന്നതിലുണ്ടായ ചില സാങ്കേതിക തടസ്സങ്ങൾ കാരണമാണ് റിലീസ് മെയ് മാസത്തിലേക്ക് മാറ്റിവെച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ജോർജ്ജുകുട്ടിയായി മോഹൻലാൽ വീണ്ടും എത്തുമ്പോൾ മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവരും തങ്ങളുടെ മുൻപത്തെ കഥാപാത്രങ്ങളായി തന്നെ ഈ ഭാഗത്തിലും അണിനിരക്കുന്നുണ്ട്. 

Previous
ഭരണഘടനാ സ്ഥാനങ്ങൾക്കെതിരായ കുറ്റവിചാരണ: പ്രസക്തിയുംഅനിവാര്യതയും
Next
യഥാർത്ഥ വിഷയങ്ങള്‍ വഴിതിരിച്ചുവിടാൻ പ്രതിപക്ഷ ശ്രമം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment