Related News

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 23ന്

Janayugom
Developer Admin

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു” ട്രെയ്‌ലർ പുറത്ത്. തിരുവനന്തപുരം ലുലു മാളിൽ വെച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടന്നത്. ചിത്രം ഏപ്രിൽ 23 ന് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം ആയാണ് “മധുവിധു” എത്തുന്നത്. നേരത്തെ പുറത്തു വന്ന ടീസർ സൂചിപ്പിച്ചത് പോലെ, ആദ്യാവസാനം പ്രേക്ഷകർക്ക് ചിരി സമ്മാനിക്കുന്ന രീതിയിലാണ് ചിത്രം കഥ പറയുന്നതെന്ന ഉറപ്പാണ് ട്രെയ്‌ലറും നൽകുന്നത്. പൊട്ടിച്ചിരിയും പ്രണയവും എല്ലാം ഉൾപ്പെടുത്തി ഒരുക്കിയ ഒരു പക്കാ ഫൺ ഫാമിലി കോമഡി എന്റെർറ്റൈനെർ ആണ് ചിത്രം എന്ന് ട്രെയ്‌ലർ വ്യക്തമാക്കുന്നുണ്ട്. അഞ്ച് ആണുങ്ങൾ മാത്രമുള്ള, പെണ്ണില്ലാത്ത ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നതെന്നും ടീസറും ട്രെയ്‌ലറും സൂചിപ്പിക്കുന്നു.

ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ്. കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് “മധുവിധു”. ദിവസങ്ങൾക്ക് മുൻപ്, കല്യാണിയുടെ മനോഹരമായ നൃത്ത ചുവടുകളോടെ എത്തിയ, ചിത്രത്തിലെ “എൻ കാതാകെ നീ ചൊല്ലിയോ” എന്ന പ്രമോ ഗാനം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. “മെല്ലവേ മെല്ലവേ” എന്ന വരികളോടെ ആരംഭിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനവും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഷൈലോക്കിന് ശേഷം ബിബിൻ മോഹനും, മധുര മനോഹര മോഹം, പെറ്റ്‌ ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രമാണ് “മധുവിധു”. ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘പൊന്മാൻ’, ‘സർക്കീട്ട്’, ‘ഗഗനചാരി’ അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ നിർമാണ രംഗത്തു തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിൻ്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ഫാർസ് ഫിലിംസ്. 

ഛായാഗ്രഹണം — വിശ്വജിത് ഒടുക്കത്തിൽ, സംഗീതം — ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, പ്രൊജക്റ്റ് ഡിസൈനർ — രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്‌ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്സ്- നോക്ക്റ്റേണൽ ഒക്റ്റേവ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, ഡിജിറ്റൽ മാർക്കറ്റിങ് — ആരോമൽ, പിആർഒ- ശബരി

Previous
ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പാക്കപ്പ്; ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്ത...
Next
വാൽപ്പാറയിലെ വാഹനാപകടം; മരണം ഒൻപത് ആയി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment